തിരുവനന്തപുരത്തെ സ്ഥലനാമങ്ങളുടെ പ്രത്യേകതകൾ അറിയാമോ?
ചില സ്ഥലങ്ങളുടെ പേരിന് പിന്നിലെ രസകരമായ ചില വിശേഷങ്ങൾ ഇതാ.
**************
❤കുഞ്ഞുണ്ണി തമ്പാൻ എന്ന ഒരു പ്രമാണിയുടെ ഊർ (സ്ഥലം) എന്ന നിലക്കാണ് തമ്പാനൂർ എന്ന പേരുണ്ടായത്.
❤രാജാ കേശവദാസന്റെ ഓർമക്കായാണ് കേശവദാസപുരം എന്ന സ്ഥലപ്പേരു. കേശവദാസപുരത്തിന്റെ പഴയ പേര് കറ്റച്ചക്കോണം എന്നായിരുന്നു.
കൽ – തച്ച – കോണം; കല്ലാശാരിമാരുടെ സ്ഥലമായിരുന്നു അത്.
❤മെഡിക്കൽ കോളേജ് എന്ന സ്ഥലത്തിന്റ പഴയ പേര് “കുഴിയത്തുമുക്ക്” എന്നായിരുന്നു. ഒരു പത്തെഴുപത് കൊല്ലം മുൻപ് വരെ നിബിഡ.വനമായിരുന്നു ആ സ്ഥലം.
❤ഒരു സമയത്ത് രാജ്യദ്രോഹികളെ കഴുവേറ്റിയിരുന്ന സ്ഥലമാണ് ഉള്ളൂർകുന്നു എന്ന് പണ്ട് അറിയപെട്ടിരുന്ന ഉള്ളൂർ.
❤പുലയ രാജവംശത്തിന്റെ ആസ്ഥാനം ആയിരുന്ന സ്ഥലം പുലയനാർ കോട്ട ആയി ..
❤പൂജപ്പുര സരസ്വതി മണ്ഡപത്തിലെ പൂജവെയ്പ് പ്രസിദ്ധമാണല്ലോ അങ്ങിനെയാണ് പൂജപ്പുര ഉണ്ടായത്.
❤ബ്രിട്ടീഷ് ഗവർണർ ജെനറലിന്റെ റെസിഡന്റ്റ് ആയിരുന്നു G .W .D കോട്ടൻ എന്ന സായിപ്പിന്റെ കൊട്ടാരം നിലനിന്ന സ്ഥലമാണ് പിന്നീട് കോട്ടൻഹിൽ ആയതു.
❤മരുതംകുഴി – മരുതം എന്നാൽ വെള്ളകെട്ടു നിറഞ്ഞ സ്ഥലം ചതുപ്പ് എന്നൊക്കെ അർഥം വരും. അങ്ങിനെ ഒരു ചതുപ്പ് പ്രദേശമാണ് മരുതംകുഴി.
❤വൈതാഴചെടി നിറഞ്ഞു നിന്ന ഒരു കാട്ടു പ്രദേശമായിരുന്നു വഴുതക്കാട്. പ്രശസ്ത അഭിഭാഷകനായിരുന്ന മള്ളൂരിന്റെ
(1878 -1969 ) വഴുതക്കാട്ടെ വീട്ടുപടിക്കൽ നിന്ന് പുലിയെ പിടി കൂടിയത് തിരുവിതാംകൂറിന്റെ രേഖപ്പെടുത്തിയിട്ടുണ്ട്.
❤ഏറ്റവും വലിയ നെല്ലറ ആയിരുന്നു ആനയറ എന്ന പ്രദേശം.
❤കടകം ( അടവുകൾ ) അഭ്യസിക്കുന്ന പള്ളി (സ്ഥലം ) ആയിരുന്നു കടകംപള്ളി.
❤അനന്തപുരിയിലെ പ്രസിദ്ധമായ അമ്മവീടുകളിലോന്നായ ഉള്പ്പിടാക അമ്മ വീട് നിന്ന സ്ഥലമാണ് മൂപ്പിടാമൂടും പിന്നെയും ലോപിച്ച് ഉപ്പിടാമൂടും ഉണ്ടായത്.
❤സൈന്യം താവളമടിച്ചിരുന്ന പടപ്പാളയം ആണ് പിന്നീട് പാളയം ആയതു.
❤ഒരു വലിയ പാടശേഖരമായിരുന്നു ചെങ്കൽചൂള എന്ന പ്രദേശം.
ഗവ.സെക്രട്ടറിയേറ്റ് നിർമിച്ചതിനു വേണ്ടിയുള്ള ചുടുകല്ലുകൾ വാർത്തെടുത്ത സ്ഥലമാണ് ചെങ്കൽചൂള ആയത്.സെക്രെറ്റയേറ്റിന്റെ കല്പണിയിൽ ചട്ടമ്പിസ്വാമി പങ്കെടുത്തിട്ടുണ്ടെന്നു വായിച്ചിട്ടുണ്ട്.
സെക്രട്ടറിയേറ്റ് നിർമാണത്തിനു വന്നവരുടെ പിൻതലമുറക്കാരാണ് ഇപ്പോൾ ആ ചേരി നിവാസികളിലെ ഭൂരിപക്ഷവും.
❤ബ്രാഹമണരുടെ മനകൾ സ്ഥിതി ചെയ്യുന്ന കര ആണ് കരമന ആയി മാറിയത്.
❤തൈക്കാട്ടില്ലം നിലനിന്നിരുന്ന സ്ഥലമാണ് പിന്നീട് തൈക്കാട് ആയത്.
❤കഴക്കൂട്ടം എട്ടുവീട്ടിൽ പിള്ള മാരിൽ ഒരാളുടെ തറവാട്ടു പേരാണ്.
കഴകങ്ങളുടെ കൂട്ടം കഴക്കൂട്ടം
നാല് തറവാട് ഒരു കഴകം
എട്ട് കഴകം ഒരു കര
എട്ട് കര ഒരു തറ
എട്ട് തറ ഒരു നാട്
എട്ട് നാടുവാഴികൾ എട്ടുവീട്ടിൽ പിള്ളമാർ
എട്ടുവീട്ടിൽ പിള്ളമാരും എട്ടരയോഗവും ചേരുന്നത് ഒരു രാഷ്ട്രം!
എട്ടുവീട്ടിൽ പിള്ളമാർ
1.കൊടുമൺ പിള്ള
2.കഴക്കൂട്ടത്ത് പിള്ള
3.ചെമ്പഴന്തി പിള്ള
4.കൊളത്തൂർ പിള്ള
5.രാമനാമഠത്ത് പിള്ള
6.പള്ളിച്ചൽ പിള്ള
7.വെങ്ങാനൂർ പിള്ള
8.മാർത്താണ്ഡത്ത് പിള്ള
❤വിളവങ്കോട് വിളൈവൻ കോട്; വിളനിലവും വലിയ കുന്നുമുള്ള പ്രദേശം,
❤നെടുമങ്ങാട്…. നെടുവൻ കാട്
❤ചിറയിൻകീഴ്…ചിറയുടെ കീഴ്ഭാഗം,
❤കോവളം… കോ=രാജാവ്, അളം=പ്രദേശം,
❤നെയ്യാറ്റിൻകര പുഴയുടെ കര. ഈ പുഴയ്ക്കു നെയ്യാറ് എന്നു പേർ. അതിലെ ജലത്തെ സംബന്ധിച്ചു വന്നതായിരിക്കാം
❤റൊട്ടികടമുക്ക്… ഇന്നത്തെ ബേക്കറി ജംഗ്ഷൻ ആയി
❤കുറവൻകോണം.. തിരുവിതാംകൂർ രാജാക്കന്മാർ കൊട്ടാരത്തിലെ ജോലിക്കായി പണ്ട് കുറവന്മാരെ അതിനടുത്തു താമസിപ്പിച്ചിരുന്നു. അങ്ങനെ ആ സ്ഥലം കുറവൻകോണം ആയി.
❤ കൈതമുക്ക്.. പണ്ട് കൈതച്ചെടികൾ ധാരാളം ഉള്ള ഇടം ആയതിനാലാണത്രെ ആ സ്ഥല പേര് വന്നത്.
❤കഠിനംകുളം കടൽ + നൻ + കുളം = കടൽ നങ്കുളം = കടനംകുളം = കഠിനംകുളം
❤തിരുവിതാം കൂർ /തിരുവിതക്കോട് എന്നായിരുന്നു ആദ്യത്തെ പേര് പദ്മനാഭപുരമായിരുന്നു ആസ്ഥാനം ,അതിനു ശേഷമാണ് പദ്മനാഭ സ്വാമി (അനന്ത ശയന രൂപത്തിലുള്ളത് ) ക്ഷേത്ര സാന്നിധ്യം /അനന്തൻ കാട് പ്രമാണിച്ച് ‘അനന്തപുരം ‘ എന്നാക്കിയത് .’തിരു ‘എന്നത് ബഹുമാന സൂചകമായി ചേർക്കുന്നതാണ് .
❤❤അനന്തപുരം❤❤
ആനന്ദപുരം, അനന്തപുരം, തൃപ്പാദപുരം എന്നീ പേരുകളില്‍ തിരുവനന്തപുരം മുന്‍കാലങ്ങളില്‍ അറിയപ്പെട്ടിരുന്നു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരം എന്ന പേര് ഉണ്ടായത് എന്ന് ഐതിഹ്യം. ശ്രീപത്മനാഭനെ ആനന്ദന്‍ എന്ന് പണ്ട് പറഞ്ഞിരുന്നുവെന്നും അതില്‍ നിന്ന് പിന്നീട് ആനന്ദപുരം, അനന്തപുരം എന്നീ പേരുകള്‍ വന്നുവെന്നും ഒരഭിപ്രായമുണ്ട്. ആയിരം തലയുളള ദിവ്യ നാഗമായ അനന്തനില്‍ നിന്നാണ് ഈ പേരു വന്നതെന്ന് മറ്റൊരു പക്ഷവുമുണ്ട്. മഹാവിഷ്ണുവിനെ ശ്രീപത്മനാഭ ക്ഷേത്രത്തില്‍ അനന്തശായി ആയിട്ടാണ് പ്രതിഷ്ഠിച്ചിട്ടുളളത്. അതുകൊണ്ടാണ് ‘അനന്തപുരം’എന്ന് പേര് വന്നത് എന്ന് പറയപ്പെടുന്നു. അനന്തപുരം എന്ന പേരിനോട് തിരു എന്ന ബഹുമാന സൂചകപദം ചേര്‍ന്നപ്പോള്‍ തിരുവനന്തപുരം ആയതാകാം എന്ന് ഐതിഹ്യം.
Credits: Whatsapp