എന്തുകൊണ്ട് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ നമ്മള്‍ സംരക്ഷിക്കണം?

October 10, 2021

ഒരു ഏകദിന ക്രിക്കറ്റ് അല്ലെങ്കില് ടി20 മത്സരം തിരുവനന്തപുരത്ത് ഉണ്ടാക്കുന്ന സാമ്പത്തിക പ്രവര്ത്തനങ്ങളുടെ 10 ശതമാനം മാത്രമാണ് ഈ പോസ്റ്റിലെ ചിത്രത്തില് ചേര്ത്തിരിക്കുന്നത്. ടിക്കറ്റ് പോലും ശരാശരി 500 രൂപക്ക് മുപ്പതിനായിരം ടിക്കറ്റ് മാത്രമാണ് കണക്കാക്കിയിരിക്കുന്നത്. എന്നാല് പോലും ഒന്നരകോടി രൂപ സംഘാടകര്ക്ക് ടിക്കറ്റിംഗിലൂടെ മാത്രം ലഭിക്കുന്നുണ്ട്. സ്പോണ്സര്ഷിപ്, ബ്രോഡ്കാസ്റ്റിംഗ് അങ്ങനെയുള്ള വലിയ വരുമാന മാര്ഗ്ഗങ്ങളെ കുറിച്ച് സൂചിപ്പിച്ചിട്ടില്ല. അപ്പോള് യഥാര്ത്ഥത്തില് എത്ര രൂപ കിട്ടുന്നുണ്ടെന്ന് ദയവായി ചിന്തിക്കൂ. അതു കൂടാതെയാണ് കാണികളുടേയും, കളിക്കാരുടേയും, ഒഫീഷ്യല്സിന്റേയും, മീഡിയയുടേയുമെല്ലാം താമസം, ഭക്ഷണം, യാത്ര, മദ്യപാനമടക്കമുള്ള എന്റര്ടൈന്മെന്റുകള് എന്നിങ്ങനെ ഒട്ടേറെ രീതിയില് നഗരത്തിലെ ഹോട്ടലുകള്, ലോഡ്ജുകള്, ടാക്‌സി സര്വീസുകള് എന്നിങ്ങനെയുള്ള വിവിധ ബിസിനസുകള്ക്കും കോടിക്കണക്കിനു രൂപയുടെ ബിസിനസ്് ആ മത്സരം കാരണം ലഭിക്കുന്നു. ഇതു കൂടാതെ മൂത്രപ്പുരകള്, പെട്ടിക്കടകള്, കപ്പലണ്ടി കച്ചവടക്കാര്, അനധികൃത ജേഴ്‌സികച്ചവടക്കാര് എന്നിവരുണ്ടാക്കുന്ന വരുമാനവും വളരെ വലുതാണ്.

സംഘാടകരും, നഗരത്തിലെ വിവിധ ബിസിനസുകളും ഉണ്ടാക്കുന്ന വരുമാനത്തിന്റെ ഒരു നല്ല ശതമാനം വിവിധ നികുതികളായി കോര്പ്പറേഷന് മുതല് കേന്ദ്ര സര്്ക്കാരുകള്ക്കും ലഭിക്കുന്നു. ഒരു കൊച്ചി ബിനാലെ ഒരു വര്ഷം മുഴുവനും ഉണ്ടാക്കുന്ന സാമ്പത്തിക പ്രവര്ത്തനങ്ങളുടെ എത്രയോ ഇരട്ടി സാമ്പത്തിക പ്രവര്ത്തനങ്ങള് ഒരു ODI, T20, IPL, ISL മത്സരം ഒരു നഗരത്തില് സൃഷ്ടിക്കും. അപ്പോള് അത് വര്ഷത്തില് ഇരുപതോ ഇരുപത്തിയഞ്ചോ മത്സരങ്ങളായി മാറിയാലോ? അത് സൃഷ്ടിക്കുന്ന വരുമാനവും, തൊഴിലവസരങ്ങളും വളരെ വലുതായിരിക്കും. ഇതൊന്നും കൂടാതെ ഒരു ലോകോത്തര സ്‌പോര്ട്‌സ് മ്യൂസിയവും സൃഷ്ടിച്ചാല് ഇപ്പോള് വരുമാനത്തിന് മദ്യം, പെട്രോള്, ലോട്ടറി എന്നിവയെ അമിതമായി ആശ്രയിക്കുന്ന കേരളത്തിനെ പുതിയ വരുമാനവും, തൊഴിലും സൃഷ്ടിക്കാന് ഗ്രീന്ഫീല്ഡ് പോലുള്ള സ്റ്റേഡിയങ്ങള്ക്കു കഴിയും.

ഇതെല്ലാം മനുഷ്യസാധ്യമാണ്. ഇതാണ് യൂറോപ്പിലും അമേരിക്കയിലുമൊക്കെ നടക്കുന്നത്. അത് കൊണ്ടാണ് അവിടങ്ങളില് സ്റ്റേഡിയങ്ങള് ലാഭകരമായ ബിസിനസ്സാകുന്നതും. ഈ പണമെങ്കിലും നമ്മുടെ കണ്ണുതുറപ്പിക്കട്ടെ.

എന്തുകൊണ്ട് ഗ്രീന്ഫീല്ഡ് സ്റ്റേഡിയത്തെ നമ്മള് സംരക്ഷിക്കണം എന്ന വിഷയത്തില് കേരളത്തിലെ ചില പ്രമുഖരോട് ഞങ്ങള് സംസാരിക്കുകയും, ഒട്ടേറെ വ്യക്തികളോട് സംസാരിക്കാന് ശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. പക്ഷെ ഗ്രീന്ഫീല്ഡ് സ്റ്റേഡിയത്തെ സംരക്ഷിക്കല് സ്‌പോര്ട്‌സ് & മാനേജ്‌മെന്റ് റിസര്ച്ച് ഇന്സ്റ്റിറ്റ്യൂട്ടിനെ കൊണ്ടു മാത്രം എളുപ്പം സാധിക്കാവുന്നതല്ല. എന്നാല് നിങ്ങളുടെ സഹായമുണ്ടെങ്കില് ഞങ്ങള് 10 വര്ഷം കൊണ്ടു ചെയ്യുന്ന കാര്യം നമ്മള് (ഞങ്ങളും, നിങ്ങളും) വിചാരിച്ചാല് ചിലപ്പോള് മാസങ്ങള്ക്കകം തന്നെ സാധ്യമാവും. നിങ്ങളുടെ സഹായം പ്രതീക്ഷിച്ചു കൊണ്ട്

Sincerely in sports,
Sijin BT
Founder SMRI & GV Raja Award Winner for Best Sports Book

ഒരു ഫുട്‌ബോള് ഭ്രാന്തന്റെ ഡയറി

Article Categories:
Business · Main News · Places and Landmarks · Sports