സ്വപ്നം കാണുന്നവന്റെ ആണ് സിനിമ എന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് റാഷിദ്.

April 13, 2019

സിനിമ നഗരമായി മാറിക്കൊണ്ടിരിക്കുന്ന തിരുവനന്തപുരത്തു നിന്നും ഇതാ ഒരു പുത്തൻ താരോദയം, ഷെയ്ഖ് റാഷിദ്! തിരുവനന്തപുരം നെടുമങ്ങാട് അഴിക്കോട് കാരനായ റാഷിദ് പഠിച്ചതും വളർന്നതും എല്ലാം തിരുവനന്തപുരത്തു തന്നെ. മാർ ഇവാനിയോസ് കോളേജ് ൽ ഡിഗ്രി ചെയ്യുമ്പോഴും മനസ്സിൽ സിനിമാ മോഹവുമായി നടന്ന ഈ ചറുപ്പക്കാരന്റെ ആഗ്രഹങ്ങൾ “അടുത്ത ചോദ്യം” എന്ന ചിത്രത്തോടെ പൂവണിയുകയാണ്. മുൻപ് പി. ടി. കുഞ്ഞ്‌ മുഹമ്മദിന്റെയും ബാലചന്ദ്ര മേനോന്റെയും സിനിമകളിൽ ചെറിയ വേഷം ചെയ്തിരുന്ന റാഷിദ് നായകനായി അഭിനയിക്കുന്ന ആദ്യ ചിത്രമാണ് അടുത്ത ചോദ്യം.

AKS ഫിലിംസ് സ്റ്റുഡിയോയുടെ  ബാനറിൽ സുജി ദാമോദരൻ മലയാളത്തിലും തമിഴിലും നിർമിക്കുന്ന AKS നമ്പ്യാർ ചിത്രത്തിൽ ആണ് റാഷിദ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. സത്താർ നബി തിരക്കഥയും ഉത്പാൽ നായനാർ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്ന “അടുത്ത ചോദ്യത്തിൽ” മാളവികയാണ് നായിക.

ഏഷ്യാനെറ്റ്‌ ന്യൂസിൽ ജേർണ്ണലിസ്റ്റായിരുന്ന റാഷിദ് ചെറുപ്പം മുതലേ വിവിധ കലകളിൽ പ്രാവീണ്യം നേടിയിട്ടുള്ള വ്യക്തിയാണ്. സ്വപ്നം കാണുന്നവന്റെ ആണ് സിനിമ എന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് റാഷിദ്. ചെറിയ ഒരു മോഹം മാത്രമായി ഒതുങ്ങിപ്പോകാതെ നേടിയെടുത്ത ഈ വിജയത്തിന് റാഷിദിന് എല്ലാ വിധ ആശംസകളും നേർന്നു കൊള്ളുന്നു.

Article Categories:
Entertainment