“തോറ്റവന്റെ ജീവിതകഥയല്ല മറിച്ച് തോൽപ്പിക്കപ്പെട്ടവന്റെ ജീവിത കഥയാണ് ക്യാപ്ടന്‍” പുതുമുഖ പ്രതിഭ, ശ്രീ പ്രജേഷ് സെന്‍ നെ കുറിച്ച് സുഹൃത്തിന് പറയാന്‍ ഉള്ളത്.

April 2, 2018

പതിനാലു വര്‍ഷങ്ങള്‍ക് ശേഷം കേരളത്തിലേക് സന്തോഷ്‌ ട്രോഫി കൊണ്ട് വന്ന കേരളത്തിലെ ചുണ കുട്ടന്മാര്‍ക്ക് അഭിനന്തനങ്ങള്‍. തിരുവനന്തപുരത്ത് നിന്നും ഒരു പുതുമുഖ സംവിധായകന്‍ കൂടി, ശ്രീ പ്രജേഷ് സെന്‍. വീ പീ സത്യന്‍ എന്നാ പ്രതിഭയുടെ ജീവിതം നമുക്ക് മുന്നില്‍ എത്തിച്ച കിളിമാന്നൂര്‍ കാരന്‍. വളരെ യാദര്ശ്ചികമായി കണ്ട ഒരു പോസ്റ്റ്‌ നിങ്ങളുടെ മുന്നില്‍ ഷയര്‍ ചെയ്യുന്നു. തന്റെ കണ്മുന്‍പില്‍ വളര്‍ന്നു വന്ന ഒരു പ്രതിഭയുടെ ആരും അധികം ആര്‍ക്കും അറിയാത്ത ഒരു ഭാഗം മഹേഷിലൂടെ നമുക്ക് മനസിലാകും.

“പതിനാല് വർഷങ്ങൾക്കിപ്പുറം സാധാരണക്കാരന്റെ ലോകകപ്പ് കേരളക്കരയിലേക്ക്, ഇത് അഭിമാന നിമിഷം:-
തോറ്റവന്റെ സിനിമയാണ് താങ്കളുടെ ആദ്യ സിനിമ സംരംഭത്തിന്റെ പ്രമേയം എന്നറിഞ്ഞപ്പോൾ തെല്ലു സംശയിച്ചവരുടെ കൂട്ടത്തിൽ ആയിരുന്നു ഞാനും. സിനിമ ഇറങ്ങി ഏഴാം നാൾ അത് സ്‌ക്രീനിൽ കണ്ടപ്പോൾ മനസ്സിലായി അതു തോറ്റവന്റെ ജീവിതകഥയല്ല മറിച്ച് തോൽപ്പിക്കപ്പെട്ടവന്റെ ജീവിത കഥയാണെന്ന്.
കേരളം കപ്പ് ഉയർത്തുമ്പോൾ അതിലെ ഓരോ കളിക്കാരനും അംഗീകരിച്ചു തന്നാലും ഇല്ലെങ്കിലും താങ്കൾ ‘ക്യാപ്റ്റൻ’ എന്ന ചിത്രത്തിൽ പകർത്തി കൊടുത്ത ആ ‘കനൽ’ ഓരോ കളിക്കാരന്റെയും ഇടനെഞ്ചിൽ എരിഞ്ഞിട്ടുണ്ടാകും. അവർക്കു കപ്പിൽ കുറഞ്ഞതൊന്നും സത്യൻ എന്ന മഹാ പ്രതിഭയ്ക്കും പ്രജേഷ് സെൻ എന്ന സിനിമകാരനും പകരം കൊടുക്കാനില്ലായിരുന്നു. സന്തോഷ് ട്രോഫിയുടെ വിജയ ചരിത്ര രേഖകളിലൊന്നും പ്രജേഷ് സെൻ എന്ന സിനിമാക്കാരന്റെ പേരെഴുതി ചേർക്കപ്പെടില്ലായിരിക്കാം. എന്നിരുന്നാലും ഫുട്‌ബോൾ ഇനെ ഹൃദയത്തിലേറ്റുന്ന ഓരോരുത്തർക്കും അറിയാം ഇത് താങ്കൾ പകർന്നു കൊടുത്ത ‘കനലാണെന്നത്’ കേരള ഫുട്ബോളിനെ സ്നേഹിക്കുന്നവരാരും അതു വിസ്മരിക്കില്ല. കാലം സത്യനെ വിസ്മരിച്ച പോലെ, ഇതിനു മുന്നേ താങ്കൾ മറ്റൊരു സിനിമ ചെയ്യാതിരുന്നത് പോലും ഒരു നിയോഗം ആവാം. ക്യാപ്റ്റൻ എന്ന ചിത്രം “50” ആം ദിവസ്സം പിന്നിടുമ്പോൾത്തന്നെ കേരളം സന്തോഷ് ട്രോഫി യിൽ മുത്തമിടുന്നു. കാലം താങ്കൾക്കുമേൽ കരുതി വയ്ച്ച നിയോഗത്തിന്റെ തുടച്ചയാകാം ഇത്.
‘അഭിമാനപൂർവം പറയാം ഞാൻ താങ്കളുടെ നാട്ടുകാരനാണെന്നു. ഒരു കിളിമാനൂർകാരൻ ആണെന്ന്. ഒരു മലയാളി ആണെന്ന്..’
“നന്ദി പ്രജേഷ് സെൻ നന്ദി ” എന്ന് മഹേഷ്‌ വഴിയോരക്കട, കിളിമാന്നൂര്‍, തിരുവനന്തപുരം

https://www.facebook.com/mahesh.maniraj.9

 

Article Categories:
Entertainment · Social