ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡില്‍ ഇന്ത്യന്‍ ടീം മത്സരം. ദിവസം എണ്ണി കാത്തിരുന്നവരുടെ സ്വപ്നങ്ങള്‍ക്ക് മങ്ങല്‍ ഏല്‍പ്പിക്കും എന്ന് തോന്നിക്കും വിധം മഴ കടന്നു വന്നു. പക്ഷെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ കസറി. വളരെ കുറച്ചു റന്‍സ് മാത്രം പിന്തുടര്‍ന്ന് വന്ന കിവികളെ ഇന്ത്യന്‍ പുലികള്‍ പദ്മനാഭന്റെ മണ്ണില്‍ ഇട്ടു കുഴിച്ചു മൂടി.
വിജയതിനോളം ഞങ്ങള്‍ സണ്ടോഷിക്കുന്നു, തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് ഇത്രെയും മഹത്തായ രീതിയില്‍ നിര്‍മ്മിച്ച അണിയറ പ്രവര്‍ത്ത കരോട്. മഴ മുഴുനീളം പെയ്ത ഒരു പ്രതീതി പോലും ഉണ്ടാക്കാതെ ഗ്രൌണ്ട് നേരെയക്കിയ ഗ്രൌണ്ട് സ്റ്റാഫ് നും അഭിനന്ദനങ്ങള്‍.
ഒട്ടനവതി പേര്‍ എത്രിപ്പുമായി വന്നിട്ടും, സ്വര്‍ണ്ണ പ്രഭയോടെ ഞങ്ങളുടെ സ്വപ്നങ്ങള്‍ ഈ കഴിഞ്ഞ തണുത്ത രാവില്‍ ചരിത്രമായി മാറി. അതെ സത്യമാണ് കേരളത്തിന്റെ ക്രികെറ്റ് ചരിത്രം വഴിമാറും ഇനി തിരുവനന്തപുരത്തിന് മുന്നില്‍. ഇത് ഞങ്ങള്‍ കുതികാല്‍ വച്ച് നേടിയ വിജയം അല്ല, ഞങ്ങളുടെ സ്വപ്നങ്ങള്‍ക് ഈ നാട് നല്‍കിയ വരമാണ്.
ഇന്ത്യന്‍ നായകന്‍ വിരാറ്റ് കോഹ്ലി പറഞ്ഞത് പോലെ, എന്തുകൊണ്ട് ഇത്രെയും നല്ല ഒരു ഗ്രൌണ്ട് ല്‍ മത്സരം ഇതിനു മുന്പ് എത്തിയില്ല എന്ന്. കൊഹ്ലിക് ഒരു പക്ഷേ മനസിലാകില്ല, പക്ഷെ ഞങ്ങള്‍ ഓരോര്തര്‍ക്കും അറിയാം. ഇനി കളി ഞങ്ങള്‍ നടത്തും, തടയാന്‍ പറ്റുന്നതിലും അപ്പുറം ഒരു സ്ഥാനത്തേക്ക് തിരുവനന്തപുരം ഇന്ത്യന്‍ ടീം ന്റെ യും ഇന്ത്യന്‍ ജനതയുടെയും മനസ്സില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു.
ഒരു തിരുവനന്തപുരം കാരന്‍ എന്ന രീതിയില്‍ ഞാന്‍ അഭിമാനിക്കുന്നു. അതെ ഇതെന്റെ വിജയം ആണ്!!